Pages

Subscribe:

Ads 468x60px

Thursday, February 2, 2012

എന്റെ ഉപ്പയുടെ കവിത : ഉള്ളോര്‍ക്ക് മാത്രം



പൊറുക്കുന്നോനെ വെറുക്കുന്നു നമ്മള്‍
കടത്തില്‍ കുടുങ്ങിയാല്‍ കടും കൈ കാട്ടുന്നു
ഉള്ളേടത്തുള്ളവനെ ഉണ്ണാന്‍ വിളിക്കുന്നു
ഉള്ളോര്‍ക്ക് മാത്രമായ് സദ്യയും നടത്തുന്നു
ഇല്ലതോനിലയിടാന്‍ ആരുമില്ല
വെള്ളത്തടാകത്തില്‍ പെയ്യും പേമാരിയും
ഉള്ളോര്‍ക്കായുള്ള ദാനവും
നട്ടുച്ച നേരത്തെ ദീപ പ്രകാശവും
വ്രഥാ എന്ന വേദത്തിലുപമയും
നിത്യ ജീവിതം അതില്‍ സ്മരിക്കുവാന്‍
നാളെത്ര കഴിയുമേ നാഥാ ....
നില്ക്കൂ ..... നീ നിമിഷ നേരം
നിന്നിലെ ചെയ്തികള്‍ കേള്‍ക്കാന്‍
ഇന്നത്തെ കല്യാണ സദ്യയും
സല്‍ക്കാര സമ്മാന ദാനങ്ങളും
ഉള്ളോര്‍ക്ക് മാത്രമോ സംശയം;
-EM PALATH

നിങ്ങളുടെ അഭിപ്രായങ്ങള്‍ empalath@gmail.com ലേക്ക് അയക്കുക

No comments:

Post a Comment