Featured Posts
Thursday, February 2, 2012
എന്റെ ഉപ്പയുടെ കവിത : ഉള്ളോര്‍ക്ക് മാത്രം
Monday, January 30, 2012
വിരല്‍ ചൂണ്ടുക; സ്വന്തത്തിലേക്ക്....
സ്വന്തം കണ്ണിലെ തടി എടുത്തു കളഞ്ഞിട്ടല്ലാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തു മാറ്റാന്‍ സാധിക്കില്ല.....
പുകവലിക്കുന്ന പിതാവിന് തന്റെ മക്കള്‍ പുകവലിക്കരുതെന്ന് എങ്ങനെ നിര്‍ബന്ധം പിടിക്കാനാകും .....!!?
നമ്മുടെ അധികാര പരിധിയില്‍ വരുന്നവരുടെ തെറ്റുകളും കുറ്റങ്ങളും തിരുത്താനുള്ള കടമ നമുക്കുണ്ട് എന്നത് ശരി തന്നെ , എന്നാല്‍ നാം അങ്ങനെ ചെയ്യാന്‍ മുതിരുമ്പോള്‍ അതിനുള്ള ധാര്‍മികാവകാശം നമുക്കുണ്ടോ എന്ന് നാം ഉറപ്പു വരുത്തിയെ മതിയാകൂ .....
തെറ്റുകള്‍ കണ്ടാല്‍ അതിനെതിരായി നാം ശബ്ദമുയര്‍ത്തണം. അതുപോലെ ധര്‍മത്തിനും നീതിക്കും വേണ്ടി സുധീരം അടരാടുകയും വേണം.എന്നാല്‍ എന്തിനും ഏതിനും കുറ്റം പറയുകയും പഴിചാരുകയും മാത്രം ചെയ്തത് കൊണ്ട് എന്ത് നേടാനാണ് ......?
സ്വയം തെറ്റുകള്‍ തിരുത്തി നന്മകള്‍ പകര്‍ന്നു നല്‍കാനുള്ള "ചുവട്"വെപ്പുകള്‍ നമ്മില്‍ നിന്ന് ഉണ്ടാവട്ടെ ..പ്രാര്‍ത്ഥനയോടെ .........